വടകര|
Last Modified വ്യാഴം, 11 ഏപ്രില്‍ 2019 (13:50 IST)
ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ പ്രചാരണ വേദി തകര്‍ന്നു വീണു. കുറ്റ്യാടി ചെറിയ കുമ്പളത്ത് മുരളീധരൻ വേണ്ടി ഒരുക്കിയ ഹാരാർപ്പണവേദിയാണ് തകർന്നുവീണ് നിലംപൊത്തിയത്.
മുരളീധരനെ മാലയണിയിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്ന് വീഴുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം മുരളീധരനും താഴെ വീണു. എന്നാൽ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ എഴുന്നേറ്റ് ആൾക്കൂട്ടത്തെ മുരളീധരൻ അഭിസംബോധനം ചെയ്തു.
സ്റ്റേജ് പൊട്ടിവീണിട്ടും മുരളീധരന് തന്റെ സ്വതസിദ്ധമായ നര്‍മം കൈവിട്ടില്ല. 'ഏത് പ്രതിസന്ധിയുണ്ടായാലും അതിനെയല്ലാം അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോവില്ലെന്നും ചിരിച്ചുകൊണ്ട് മുരളീധരന് പറഞ്ഞപ്പോള്‍ പ്രവര്‍ത്തകരും അത് കയ്യടിച്ചു സ്വീകരിച്ചു. മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും മുരളീധരന് അഭ്യര്‍ഥിച്ചു.