റോഡ് ഷോയുമായി അമേഠിയെ ഇളക്കിമറിച്ച് രാഹുൽ;കുടുംബസമേതം എത്തി നാമനിർദേശ പത്രിക സമർപ്പിച്ചു

റോഡിൽ തടിച്ചുകൂടിയ ജനം മുദ്രാവാക്യം വിളിച്ചും പുഷ്‌പവൃഷ്ടി നടത്തിയുമാണ് രാഹുലിനെ വരവേറ്റത്.

Last Modified ബുധന്‍, 10 ഏപ്രില്‍ 2019 (15:15 IST)
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി, ഭർത്താവ് റോബർട്ട് വഡ്ര എന്നിവർക്കൊപ്പം റോഡ് ഷോ നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. റോഡിൽ തടിച്ചുകൂടിയ ജനം മുദ്രാവാക്യം വിളിച്ചും പുഷ്‌പവൃഷ്ടി നടത്തിയുമാണ് രാഹുലിനെ വരവേറ്റത്.

തുടർന്ന് നാമനിർദേശ പത്രിക നൽകുന്ന ചടങ്ങിൽ അമ്മ സോണിയാ ഗാന്ധി, സഹോദരി പ്രിയങ്കാ ഗാന്ധി, ഭർത്താവ് റോബർട്ട് വാഡ്ര മക്കളായ റെയ്ഹാൻ, മിരായ എന്നിവരും സംബന്ധിച്ചു.

രാഹുലിന്റെ സ്ഥിരം മണ്ഡലമാണ് അമേഠി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയാണ് ബിജെപി ഇത്തവണയും അമേഠിയിൽ രാഹുലിനെതിരെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് രാഹുൽ സ്മൃതിയെ പരാജയപ്പെടുത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :