Last Modified ബുധന്‍, 10 ഏപ്രില്‍ 2019 (10:35 IST)
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഭർത്താവ് റോബർട്ട് വാധ്ര എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക സമർപ്പിക്കുക. രണ്ടു മണിക്കൂഎ നീണ്ടു നിൽക്കുന്ന റോഡ് ഷോയ്ക്ക് ശേഷമാവും പത്രികാ സമർപ്പണം.
റായ്ബറേലി മണ്ഡലത്തിൽ സോണിയാ ഗാന്ധി നാളെ പത്രിക സമർപ്പിക്കും.
കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയതെന്നാണ് അമേഠിയിലെ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയായ സ്മൃതി ഇറാനിയുടെ ആരോപണം.
അമേഠിക്കു പുറമേ കേരളത്തിലെ വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി ജനവിധി തേടുന്നുണ്ട്. ഈ മാസം നാലാം തിയ്യതിയായിരുന്നു വയനാട്ടിലെത്തി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്.