കെ.മുരളീധരന്‍ കെപിസിസി അധ്യക്ഷന്‍ ആയേക്കും

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 5 മെയ് 2021 (14:02 IST)

അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത അറിയിച്ചാല്‍ പകരക്കാരനായി കെ.മുരളീധരന്‍ എത്തിയേക്കും. രണ്ട് ഗ്രൂപ്പുകള്‍ക്കും പൊതുസമ്മതനായ നേതാവാണ് മുരളീധരന്‍. നേമത്തെ വെല്ലുവിളി ഏറ്റെടുത്തതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ മുരളീധരന് വലിയ പേര് ലഭിച്ചു. മാത്രമല്ല, ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള നേതാവ് കൂടിയാണ് മുരളീധരന്‍. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തല തുടരുമ്പോള്‍ മുരളീധരന്‍ കെപിസിസി അധ്യക്ഷന്‍ ആകുന്നതിനോട് ഐ ഗ്രൂപ്പിന് താല്‍പര്യക്കുറവുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ചെന്നിത്തലയെ വെട്ടി മുരളീധരന്‍ അധിപത്യം ഉറപ്പിക്കുമോ എന്ന ആശങ്കയാണ് ഐ ഗ്രൂപ്പിനുള്ളത്. മുല്ലപ്പള്ളി തന്നെ കെപിസിസി അധ്യക്ഷനായി തുടരുന്നതാണ് നല്ലതെന്ന് ഐ ഗ്രൂപ്പ് നേതൃത്വം അഭിപ്രായപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :