തിരുവഞ്ചൂരിനെ പ്രതിപക്ഷ നേതാവ് ആക്കാന്‍ 'എ' ഗ്രൂപ്പ്; ലക്ഷ്യം രമേശിനെ വെട്ടുക

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 5 മെയ് 2021 (09:33 IST)

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതാവ് ആക്കാന്‍ 'എ' ഗ്രൂപ്പ് നീക്കം. രമേശ് ചെന്നിത്തലയെ വെട്ടുക എന്ന ലക്ഷ്യത്തോടെയാണ് എ ഗ്രൂപ്പിന്റെ കളികള്‍. പ്രതിപക്ഷ നേതൃസ്ഥാനം എ ഗ്രൂപ്പിന് വേണമെന്നാണ് ആവശ്യം. ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ എ ഗ്രൂപ്പിലെ പ്രബലനായ നേതാവാണ് തിരുവഞ്ചൂര്‍. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തിനു അദ്ദേഹം അര്‍ഹനാണെന്ന് എ ഗ്രൂപ്പ് പറയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് എത്തിക്കാന്‍ ചരടുവലികള്‍ നടത്തുന്നത് ഉമ്മന്‍ചാണ്ടി നേരിട്ടാണ്. കെ.ബാബുവിന് തൃപ്പൂണിത്തുറ സീറ്റ് ലഭിക്കാന്‍ പയറ്റിയ അതേ തന്ത്രമാണ് തിരുവഞ്ചൂരിനായി ഉമ്മന്‍ചാണ്ടി പയറ്റുന്നത്. തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് എത്തിയാല്‍ അത് ഐ ഗ്രൂപ്പിനു തിരിച്ചടിയാകും. രമേശ് ചെന്നിത്തല പിന്‍നിരയിലേക്ക് തള്ളപ്പെടുമെന്ന പേടി ഐ ഗ്രൂപ്പിനുണ്ട്. അതുകൊണ്ട്, വി.ഡി.സതീശനെ പ്രതിപക്ഷ നേതാവ് ആക്കി എ ഗ്രൂപ്പിന് തിരിച്ചടി നല്‍കാന്‍ ഐ ഗ്രൂപ്പും ആലോചിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :