നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 5 മെയ് 2021 (13:59 IST)
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയേണ്ടിവന്നാല്‍ കെ.സുധാകരനാണ് കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍, സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് എത്താതിരിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ നടക്കുന്നു. സുധാകരന്‍ അധ്യക്ഷനായാല്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് എ ഗ്രൂപ്പ് കരുതുന്നു. ഹൈക്കമാന്‍ഡില്‍ വലിയ സ്വാധീനം ഇല്ലാത്ത നേതാവാണ് സുധാകരന്‍. കെ.സി.വേണുഗോപാലും സുധാകരനും തമ്മില്‍ അഭിപ്രായവ്യത്യാസവുമുണ്ട്. അതുകൊണ്ട് തന്നെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാതിരിക്കാന്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ പാര്‍ട്ടിയെ പൂര്‍ണമായും കൈപിടിയിലാക്കുമെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ ഭയം. കെപിസിസി അധ്യക്ഷ സ്ഥാനം സ്വയം ഒഴിയാന്‍ മുല്ലപ്പള്ളി തയ്യാറല്ല. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രമേ മുല്ലപ്പള്ളി മാറിനില്‍ക്കൂ.