കോഴിക്കോട്|
VISHNU N L|
Last Modified വെള്ളി, 20 മാര്‍ച്ച് 2015 (19:07 IST)
പ്രതിപക്ഷ വനിതാ എംഎല്‍എമാരെ ആധിക്ഷേപിച്ച കോഴിക്കൊട് ഡിസിസി പ്രസിഡന്റ് കെസി അബു മാപ്പ് പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അബുവിന്റെ മാപ്പ് പറച്ചില്‍. രാവിലെ അബു നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് സംസ്കാരത്തിനു മൂല്യങ്ങള്‍ക്കും നിരക്കാത്ത നടപടിയാണെന്നും എത്രയും പെട്ടന്ന് നിരുപാധികമായി പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് സുധീരന്‍ ആവശ്യപ്പെട്ടത്.
ഇതേതുടര്‍ന്നാണ് അബു പരസ്യമായി മാപ്പ് പറഞ്ഞുകൊണ്ട് പ്രസ്താവന പുറത്തിറക്കിയത്. രാവിലെ താന്‍ പറഞ്ഞ വാക്കുകള്‍ കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിക്കാത്തതാണ്. അത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്റെ നിര്‍ദ്ദേശം ശിരസാ വഹിക്കുന്നു. പ്രസ്താവന്‍ പിവലിച്ച് പരസ്യമായി മാപ്പ് പറയുന്നതായും അബു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാവിലെ കെസി അബു നടത്തിയ പ്രസ്താവന്‍ വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ഇതേ തുടര്‍ന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ അബുവിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം തങ്ങള്‍ക്കെതിരെ നിയമസഭയില്‍ ഉഅണ്ടായ അതിക്രമങ്ങള്‍ വിശദീകരിച്ച് പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.