ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (08:48 IST)
ആം ആദ്‌മി പാര്‍ട്ടിക്കും കേരള കോണ്‍ഗ്രസ് എമ്മിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വരവ് ചെലവ് കണക്കുകള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയതിനാണ് നോട്ടീസ്. കണക്കുകള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുമെന്നും നോട്ടീസില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കുന്നു.
ഇരുപത് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണം.
കഴിഞ്ഞ നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേ വിഷയത്തില്‍ 20 പാര്‍ട്ടികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അന്ന് 14 പാര്‍ട്ടികള്‍ കണക്കുകള്‍ സമര്‍പ്പിച്ചു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം, ആം ആദ്മി പാര്‍ടി, ജെ എം എം ഉള്‍പ്പടെ ആറ് പാര്‍ടികള്‍ മറുപടി നല്‍കിയിരുന്നില്ല.