തന്നെ വിരട്ടാന്‍ നോക്കേണ്ട, ബിജു രമേശിന്റെ ദൂതന്മാര്‍ വന്നുകണ്ടു: ബാബു

കെ ബാബു , ബിജു രമേശ് , ബാര്‍ കോഴ കേസ് , കെ എം മാണി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 11 നവം‌ബര്‍ 2015 (11:03 IST)
മാനനഷ്ട കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഹോട്ടല്‍‌സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ്
ബിജു രമേശിന്റെ ദൂതന്മാര്‍ തന്നെ വന്നു കണ്ടുവെന്ന് എക്സൈസ് മന്ത്രി കെ ബാബു. ബിജു രമേശിന്റെ ആരോപണങ്ങളെ താന്‍ ഭയക്കുന്നില്ല. ആരോപണങ്ങള്‍ അന്വേഷിക്കട്ടെ. ആരോപണങ്ങളെ നിയമത്തിലൂടെ നേരിടാനാണ് തീരുമാനമെന്നും ബാബു പറഞ്ഞു.

അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ട്. അതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ദൂതന്മാര്‍ തന്നെ വന്നു കണ്ടു. പരാതി പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, താന്‍ പരാതി പിന്‍ വലിക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് ബിജു വീണ്ടും ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ബാബു വ്യക്തമാക്കി.

ഇതുകൊണ്ടൊന്നും നിയമ പോരാട്ടം അവസാനിപ്പിക്കില്ല. അത് തുടരുക തന്നെ ചെയ്യുമെന്നും കെഎം മാണിയെ കണ്ടശേഷം ബാബു പറഞ്ഞു. മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു എക്സൈസ് മന്ത്രി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :