മാണിയെ ബലികൊടുക്കില്ല, മാധ്യമങ്ങള്‍ വിധി വളച്ചൊടിച്ചു: ഉണ്ണിയാടന്‍

  ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ , കെഎം മാണി , ബാര്‍ കോഴ കേസ് , കോൺഗ്രസ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 10 നവം‌ബര്‍ 2015 (10:51 IST)
ബാര്‍ കോഴക്കെസില്‍ ധനമന്ത്രി കെഎം മാണിയെ ബലികൊടുക്കാന്‍ തയ്യാറല്ലെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍. മാണി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. അതിനാല്‍ രാജിയെന്ന ആവശ്യത്തിന് പ്രസക്‍തിയില്ല. ചില നിരീക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കെസില്‍ മാണി പ്രതിയാണെന്ന് ഒരിക്കലും കോടതി പറഞ്ഞിട്ടില്ല. ഏതെങ്കിലും സാഹചര്യത്തില്‍ മാണി രാജിവെക്കുകയാണെങ്കില്‍ താനും രാജിക്ക് ഒരുക്കമാണ്. നിലവിലെ കോടതി വിധി അനുകൂലമാണ്. മാധ്യമങ്ങള്‍ കോടതിവിധിയെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്‌തത്. മാണി കുറ്റക്കാരനാണെന്ന് കോടതി പറയാത്തത് തന്നെ കേരളാ കോൺഗ്രസിനെ സംബന്ധിച്ചടത്തോളം വലിയ നേട്ടമാണെന്നും ചീഫ് വിപ്പ് പറഞ്ഞു.

കേസില്‍ പുറത്തുനിന്ന് നിയമോപദേശം തേടിയതില്‍ തെറ്റില്ല. ഇതിനായി പണം ചെലവഴിച്ച കാര്യത്തിലാണ് പരാമര്‍ശം. ആരും മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. മാണിയെ ഒറ്രപ്പെടുത്തി ആക്രമിക്കാനാണ് നീക്കമെങ്കിൽ കേരളാ കോൺഗ്രസ് ശക്തമായി തന്നെ അതിനെതിരേ പ്രതികരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :