തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 10 നവംബര്‍ 2015 (10:06 IST)
ബാര്‍ കോഴ കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ധനമന്ത്രി കെഎം മാണിയുടെ രാജി അനിവാര്യമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. വിഷയത്തില്‍ മാണിയുടെ രാജി അനിവാര്യമാണ്. രാജിയില്‍ ഒട്ടും അമാന്തം പാടില്ല. വ്യക്തിപരമായ നൈതികതയും രാഷ്ട്രീയ സത്യസന്ധ്യതയുമാണ് ഇക്കാര്യത്തില്‍ പ്രധാനമെന്നും മുഖപത്രത്തില്‍ പറയുന്നു.
യുഡിഎഫിന്റെ നിലനില്‍പ്പിനും ധാര്‍മികതയ്ക്കും മാണിയുടെ രാജി അനിവാര്യമാണ്. മാണിയുടെ വിശുദ്ധിക്കും രാഷ്ട്രീയ ഭാവിക്കും രാജി കൂടിയേ തീരൂ. നിയമത്തോടും കോടതി വിധിയോടുമുള്ള ബഹുമാനം മാണിക്ക് ആരെയും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. മാണിയുടെ വിശുദ്ധിക്കും രാഷ്ട്രീയഭാവിക്കും രാജി അനിവാര്യമാണെന്നും വീക്ഷണം പറയുന്നു.
മാണിയുടെ രാജി യുഡിഎഫിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ്. കെ. കരുണാകരന്റെ രാജി കേരള രാഷ്ട്രീയത്തിലെ ഉത്തമ മാതൃകയാണ്. എല്ലാ വഴികളും അടഞ്ഞശേഷം രാജി എന്ന തീരുമാനത്തിലെത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും വീക്ഷണം വ്യക്തമാക്കുന്നു.