July 23 Gold rate: സ്വര്‍ണവില കുതിച്ചുയര്‍ന്നു ! രണ്ട് ദിവസം കൊണ്ട് കൂടിയത് 720 രൂപ

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപ ഉയര്‍ന്നു

രേണുക വേണു| Last Modified ശനി, 23 ജൂലൈ 2022 (12:02 IST)

July 23 Gold rate:
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കൂടി. ഇന്നലെ ഒരു പവന് 320 രൂപ വര്‍ധിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,690 രൂപയാണ്.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3,875 രൂപയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :