“ അടിക്കാന്‍ ഇങ്ങു കോഴിക്കോട്ടേക്ക് വാ മോനെ”; ചെരുപ്പ് ഊരി അടിക്കുമെന്ന് പറഞ്ഞ വിമര്‍ശകന് സിനിമാ സ്‌റ്റൈലില്‍ മറുപടി നല്‍കി ജോയ്‌ മാത്യു

ഒമ്പതാം തിയതിയാണ് ജോയ് മാത്യു ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്

ജോയ്‌ മാത്യു  , ഫേസ്‌ബുക്ക് , ദേശാഭിമാനി വാരിക , സി പി എം
കോഴിക്കോട്| jibin| Last Updated: ബുധന്‍, 11 മെയ് 2016 (14:09 IST)
ദേശാഭിമാനി വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തിന്റെ കവര്‍ പേജ് ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തതിന് പിന്നാലെ ചെരുപ്പ് ഊരി അടിക്കുമെന്ന് കമന്റിട്ട യുവാവിന് മറുപടിയുമായി നടനും സംവിധായകനുമായ ജോയ്‌ മാത്യു രംഗത്ത്. “ അടിക്കാന്‍ ഇങ്ങു കോഴിക്കോട്ടേക്ക് വാ മോനെ” എന്നാണ് ജോയ്‌ മാത്യൂ കമന്റിന് മറുപടി നല്‍കിയിരിക്കുന്നത്.


ദേശാഭിമാനി വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തിന്റെ കവര്‍ പേജ് ഒമ്പതാം തിയതിയാണ് ജോയ് മാത്യു ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്. ഇതിന് മറുപടി നല്‍കിയിരിക്കുന്നത് ഇന്നലെയാണ്.

ദേശാഭിമാനിയുടെ കവര്‍ പേജിനൊപ്പം ജോയ്‌മാത്യു ഇട്ട കമന്റ്:-

പ്രേക്ഷകർ എന്ത് കരുതും എന്നോർത്ത് സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാവാതെ ആകുലപ്പെടുന്ന ഒരാളല്ല ഞാൻ, ഇങ്ങിനെയൊക്കെയാണു ഞാൻ ഇനി ഇതല്ല ശരി എന്ന് തോന്നിയാൽ ശരിയുടെ പക്ഷം ചേരാനും എനിക്ക് മടിയില്ല. തലക്കെട്ട് വായിച്ചു മാത്രം തീരുമാനമെടുക്കുന്നവർ ശ്രദ്ധിക്കുക, തലക്കെട്ടിലല്ല തലക്കുള്ളിലാണു കാര്യം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :