Anoop k.r|
Last Modified വെള്ളി, 29 ജൂലൈ 2022 (14:09 IST)
നിവിന്‍ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ എബ്രിഡ് ഷൈന്‍ ചിത്രത്തിന് റിവ്യൂവുമായി സംവിധായകനും നടനുമായ നാദിര്‍ഷ.
നാദിര്‍ഷയുടെ വാക്കുകളിലേക്ക്:
മഹാവീര്യര്‍ ഇന്നാണ് കണ്ടത്. സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാ, അപ്പോഴാണ് ഇത് ബുദ്ധിയുള്ളവര്‍ക്കേ കണ്ടാല്‍ മനസ്സിലാകൂ എന്ന് ആരോ ഒക്കെ നിരുപണം എഴുതി കണ്ടത്. അപ്പോള്‍ പിന്നെ ഞാന്‍ കാണണോ എന്നൊരു സംശയം. പിന്നെ രണ്ടും കല്പിച്ച് ഇന്ന് പോയി കണ്ടു. എനിക്ക് ഇഷ്ടമായി. എബ്രിഡ് ഷൈനോട് വല്ലാത്ത ആദരവും തോന്നി. ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാന്‍ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല.