ജോലിവാഗ്ദാനം: ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങി

തിരുവനന്തപുരം| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (19:40 IST)
സിംഗപ്പൂരിലേയ്ക്ക് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ ആള്‍ മുങ്ങി. പോത്തന്‍കോട് അരിയോട്ടുകോണം വേളാങ്കണ്ണി വീട്ടില്‍ കിരണ്‍ കുമാര്‍ എന്നയാളാണ് നിരവധി പേരില്‍ നിന്നായി പണം കൈപ്പറ്റി യ ശേഷം ഒളിവില്‍ പോയത്. സെക്യൂരിറ്റി കമ്പനിയിലെ ജീവനക്കാരനായ കിരണ്‍ ഇപ്പോള്‍ ടെക്‌നോപാര്‍ക്കിലാണ് ജോലി നോക്കുന്നത്.

ഇയാളുടെ വലയില്‍ 125 ലേറെപ്പേര്‍ തട്ടിപ്പിനിരായായി എന്നാണറിയുന്നത്. ഇരുപതിനായിരം മുതല്‍ ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ വരെ നല്‍കിയവര്‍ കൂട്ടത്തിലുണ്ട്.
എഗ്രിമെന്റ് പേപ്പറുകളും ഓരോരുത്തരുടെയും പേരിലുള്ള വിസയും നല്‍കിയാണ് കബളിപ്പിച്ചത്.

മൂന്നു മാസം മുമ്പ് സിംഗപ്പൂരിലെ പനാമ പെസഫിക് ഷിപ്പിംഗ് കമ്പനിയുമായി ബന്ധപ്പെട്ട സിംഗപ്പൂര്‍ പെട്രോളിയം കമ്പനിയിലേയ്ക്ക് 1500 യുഎസ്. ഡോളര്‍ ശമ്പളത്തിലാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ആഗസ്റ്റ് 2,3,4 തീയതികളിലായി സിംഗപ്പൂരിലേയ്ക്ക് വിമാനം കയറ്റിവിടാമെന്ന് പറഞ്ഞെങ്കിലും
അതും നടന്നില്ല. തുടര്‍ന്ന് പരാതി നല്‍കുമെന്നു പറഞ്ഞപ്പോള്‍ പണം മടക്കി നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല.

തട്ടിപ്പിനിരയായവരില്‍ ചിലര്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ക്ക് പരാതി നല്‍കി. ഡിവൈഎസ്പി യുടെ നിര്‍ദ്ദേശാനുസരണം പോത്തന്‍കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും രണ്ടു ദിവസം മുമ്പ് ഇയാള്‍ വീട്ടില്‍ നിന്നും മുങ്ങി എന്നാണറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :