പാലക്കാട്|
Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (18:24 IST)
വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുത്തൂര്‍ റോഡ് കൊപ്പം കൃഷ് വീട്ടില്‍ താമസം സുധീര്‍ കുമാര്‍ എന്ന 46 കാരനാണു പൊലീസ് വലയിലായത്. ഇയാള്‍ തിരുവനന്തപുരം സ്വദേശിയായായ ഇയാളെ നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
മലേഷ്യയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ പണം തട്ടിയത്. ഇടുക്കി, ഈരാട്ടുപേട്ട എന്നിവിടങ്ങളിലും ഇയാള്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയതായി വിവരം ലഭിച്ചെന്നു പൊലീസ് അറിയിച്ചു.
ഇതിനൊപ്പം ബംഗ്ലൂര്‍ സ്വദേശിയില്‍ നിന്ന് തൊഴില്‍ വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയതായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.