നഴ്സിംഗ് റിക്രൂട്മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (13:36 IST)
ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ സുപ്രീംകോടതി തള്ളി. നഴ്സിംഗ് റിക്രൂട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതിയാണ് ഉതുപ്പ് വര്‍ഗീസ്. ഉതുപ്പ് ഇന്ത്യയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ബിസിനസ് രംഗത്തെ ശത്രുതയാണെന്ന് ഉതുപ്പ് വര്‍ഗീസ് ജാമ്യാപേക്ഷയില്‍ പറയുന്നു.

ഇന്ത്യയിലേക്ക് വരാനും അന്വേഷണം നേരിടാനും തയ്യാറാണ്. എന്നാല്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്ളതിനാല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ അറസ്റ്റിലാകാന്‍ സാധ്യതയുണെന്നും ജാമ്യാപേക്ഷയില്‍ ഉതുപ്പ് വര്‍ഗീസ് വ്യക്തമാക്കുന്നു.

ഇതുവരെ 1200 നഴ്‌സുമാരെ താന്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അവരിലാര്‍ക്കും തന്നെ തനിക്കെതിരെ പരാതിയില്ലെന്നും പരാതി നല്‍കിയിട്ടില്ലെന്നും ഉതുപ്പ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. പരാതി ഇല്ലാത്തതിനാല്‍ ജാമ്യം നല്‍കണമെന്നും ഉതുപ്പ് ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :