കൊച്ചി|
Last Modified വെള്ളി, 3 ജൂലൈ 2015 (16:53 IST)
ഇറ്റലിയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉടുമ്പന്‍ചോല സ്വദേശിനി ജൂലി റോയി നടത്തിയ ആവേ മറിയ എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്.
കുറഞ്ഞ ചെലവില്‍ പഠനവും ഇറ്റലിയില്‍ ജോലിയും വാഗ്ദാനം ചെയ്തായിരുന്നു 2006 മുതല്‍ 2008 വരെയുള്ള സമയത്ത് ജൂലൈ സെബാസ്റ്റ്യന്‍ ജോബ് എന്നയാളോടൊപ്പം ചേര്‍ന്നായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് ജൂലിയെ അറസ്റ്റ് ചെയ്ത ശേഷം സി.ബി.ഐ അധികൃതര്‍ അറിയിച്ചു.
മറ്റൊരു തട്ടിപ്പായ സ്കൈ ബ്ലൂ കേസിലും മുഖ്യ പ്രതിയായിരുന്ന സെബാസ്റ്റ്യന്‍ ജോണ്‍ ജാമ്യത്തിലിറങ്ങി മുങ്ങി. ഇയാലെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ആവേ മരിയയിലെ ജോലിക്കാരി മാത്രമായിരുന്നു ജൂലി റോയി.