ജോലി വാഗ്ദാനം: 25 ലക്ഷം തട്ടിയതായി പരാതി

തിരുവനന്തപുരം| Last Modified വ്യാഴം, 2 ജൂലൈ 2015 (16:54 IST)
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയതായി പരാതി. ഉള്ളൂര്‍ നാലാഞ്ചിറ സ്വദേശി മുരളിച്ചെട്ടിയാരുടെ പരാതിയില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ചെട്ടിയാരുടെ മകനു ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് എയര്‍പോര്‍ട്ട് ജീവനക്കാരന്‍ എന്നവകാശപ്പെട്ട ജഗന്നാഥന്‍ എന്നയാളാണു തട്ടിപ്പു നടത്തിയത്. 2013 മുതല്‍ പലപ്പോഴായാണു 25 ലക്ഷം തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു.

ചെട്ടിയാരുടെ അയല്‍വാസിയായ ഒരാളാണു ജഗന്നാഥനെ പരിചയപ്പെടുത്തിയത്. ഇയാള്‍ നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം തട്ടിപ്പ് നടത്തിയതായി സൂചനയുണ്ടെന്ന് പൊലീസ് അറിയിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :