ജിഷയുടെ കൊലപാതകം: അന്വേഷണം പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിലേക്ക്; ഇയാള്‍ക്കെതിരെ ജിഷയുടെ അമ്മ നേരത്തെ പൊലീസില്‍ പരാതി നല്കിയിരുന്നു

ജിഷയുടെ കൊലപാതകം: അന്വേഷണം പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിലേക്ക്; ഇയാള്‍ക്കെതിരെ ജിഷയുടെ അമ്മ നേരത്തെ പൊലീസില്‍ പരാതി നല്കിയിരുന്നു

പെരുമ്പാവൂര്‍| JOYS JOY| Last Modified ചൊവ്വ, 3 മെയ് 2016 (11:22 IST)
പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ അതിക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണം പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിലേക്ക് നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ അമ്മയോടുള്ള വൈരാഗ്യം കൊലപാതകത്തിനു കാരണമായോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ജിഷയുടെ അമ്മയായ രാജേശ്വരി ഇയാള്‍ക്കെതിരെ നേരത്തെ കുറുപ്പുംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ ജിഷയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നതായി അമ്മ രാജേശ്വരി പറഞ്ഞിരുന്നു. ഇതാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങാന്‍ കാരണമായിരിക്കുന്നത്.

മകള്‍ക്ക് അശ്ലീലസന്ദേശം അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ജിഷയുടെ അമ്മ വ്യക്തമാക്കി. ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :