ഒമാനില്‍ കൊല്ലപ്പെട്ട ചിക്കുവിന്റെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിക്കും; ഭര്‍ത്താവ് ലിന്‍സന് ഇന്ത്യയിലേക്ക് പോകാന്‍ അനുമതിയില്ല

ലിന്‍സന്റെ സഹോദരനും ബന്ധുക്കളുമാണ് മൃതദേഹത്തെ അനുഗമിക്കുക

ചിക്കുവിന്റെ കൊലപാതകം , മലയാളി നഴ്‌സിന്റെ മരണം , ഒമാന്‍ പൊലീസ് , ചിക്കു റോബോര്‍ട്ട്
കൊച്ചി| jibin| Last Modified ഞായര്‍, 1 മെയ് 2016 (18:24 IST)
ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബർട്ടിന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തിക്കും. സലാലയില്‍ നിന്ന് രാത്രി മസ്കറ്റിലെത്തിക്കുന്ന മൃതദേഹം ഒരു മണിയ്ക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലായിരിക്കും നാട്ടിലേക്ക് കൊണ്ടുപോവുക.

ലിന്‍സന്റെ സഹോദരനും ബന്ധുക്കളുമാണ് ചിക്കുവിന്റെ മൃതദേഹത്തെ അനുഗമിക്കുക. പുലര്‍ച്ചെ ആറുമണിയോടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന് പത്തുമണിയോടെ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നു മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പളളിയിലാണ് സംസ്കാരം.

അതേസമയം, ചിക്കുവിന്‍റെ ഭര്‍ത്താവ് ലിന്‍സന് ഇന്ത്യയിലേക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയിട്ടില്ല. അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളുടെ ഭാഗമായി ലിന്‍സന് ഒമാനില്‍ തന്നെ തുടരേണ്ടി വരുമെന്നാണ് സൂചനകള്‍.

മോഷണശ്രമമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചിക്കുവുമായും ഭർത്താവ് ലിൻസനുമായും അടുപ്പമുണ്ടായിരുന്നവരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഒമാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള ലിൻസന് സുഹൃത്തുക്കൾ നിയമസഹായം ഏർപ്പാടാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :