ജിഷ കൊലക്കേസ് പുതിയ വഴിത്തിരിവിൽ, അന്വേഷണം 'ഓട്ടപ്പല്ലൻ രാജ' യിലേക്ക് ! ലൈംഗിക വൈകൃതങ്ങൾ കാട്ടുന്നതിൽ മുഖ്യനെന്ന് പൊലീസ്

നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പ്രതികളെ അന്വേഷിച്ച് തമിഴ്നാട്ടിലേക്ക്. തമിഴ്നാട് സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവുമായ 'ഓട്ടപ്പല്ലൻ രാജ'യിലേക്കാണ് പൊലീസ് നീങ്ങുന്നാതായി റിപ്പോർട്ട്.

പെരുമ്പാവൂർ| aparna shaji| Last Updated: വ്യാഴം, 12 മെയ് 2016 (17:37 IST)
നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പ്രതികളെ അന്വേഷിച്ച് തമിഴ്നാട്ടിലേക്ക്. തമിഴ്നാട് സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവുമായ 'ഓട്ടപ്പല്ലൻ രാജ'യിലേക്കാണ് പൊലീസ് നീങ്ങുന്നാതായി റിപ്പോർട്ട്.

ലൈംഗീക ക്രൂരതകൾ കാട്ടുന്നതിൽ മുഖ്യനായ ഇയാളെ മുൻപ് പലതവണ പീഡനകേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിഷയോട് കാട്ടിയ ക്രൂരതകൾ ഇയാളുടെ ലൈംഗീക വൈകൃതങ്ങളുമായി
ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഈ വഴിക്ക് നീങ്ങുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി സാബുവിനെ പൊലീസ് വീണ്ടും കസ്റ്റ്ഡിയിൽ എടുത്തു.

ജിഷയുടെ തലയ്ക്ക് ശക്തമായ രീതിയിൽ അടിയേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം, അടിവയ‌റ്റിൽ മർദ്ദനം ഏറ്റിട്ടുണ്ടെന്നും ജനനേന്ദ്രിയം തകർന്ന രീതിയിൽ ആയിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഓട്ടപ്പല്ലൻ രാജയും ഇത്തരത്തിൽ ക്രൂരമായ രീതിയിലാണ് ഇരകളെ കീഴ്പ്പെടുത്തുന്നത്. സമാനമായ കേസിൽ ശിക്ഷയിൽ കഴിഞ്ഞിരുന്ന ഇയാൾ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :