ഭാര്യയേയും മകളെയും അപമാനിച്ച യുവാവിനെ ഭര്‍ത്താവ്‌ വെടിവെച്ചു കൊന്നു

സമൂഹമദ്യത്തില്‍ വച്ച് തന്റെ ഭാര്യയേയും മകളെയും അപമാനിച്ച യുവാവിനെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന്‌ വെടിവെച്ച്‌ കൊന്നു

മെക്‌സിക്കോസിറ്റി, കൊലപാതകം, പൊലീസ്, അറസ്റ്റ് mexicocity, murder, police, arrest
മെക്‌സിക്കോസിറ്റി| സജിത്ത്| Last Modified വ്യാഴം, 12 മെയ് 2016 (12:30 IST)
സമൂഹമദ്യത്തില്‍ വച്ച് തന്റെ ഭാര്യയേയും മകളെയും അപമാനിച്ച യുവാവിനെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന്‌ വെടിവെച്ച്‌ കൊന്നു. പട്ടാപ്പകല്‍ ഇവര്‍ ഒരു യുവാവിനെ ഓടിച്ചിട്ട്‌ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിനെതുടര്‍ന്ന് റെനേ അനിബാള്‍ സില്‍വ റൂയിസ്‌ എന്നയാളും കൂട്ടാളി അന്റോണിയോ പെരസ്‌ വെരെയും പൊലീസ് പിടിയിലായി

തന്റെ ഭാര്യയോട്‌ ചെയ്‌തത്‌ ഒരു സ്ത്രീയോടും ആവര്‍ത്തിക്കാതിരിക്കാന്‍ ശല്യക്കാരന്‌ ഒരു പണി കൊടുക്കുക എന്ന ലക്ഷ്യമായിരുന്നു ഭര്‍ത്താവ്‌ റൂയിസിനെന്ന് പൊലീസ് പറഞ്ഞു. ഒരു സഹായത്തിനായാണ് കൂട്ടുകാരനായ പെരസിനെ കൂടെ കൂട്ടിയത്‌. തുടര്‍ന്ന്‌ രണ്ടു പേരും ഇയാള്‍ക്കായി തെരഞ്ഞ്‌ നടക്കുമ്പോള്‍ തോക്കിന്‍ മുനയില്‍ തന്നെ എതിരാളി വന്നു ചാടി. തുടര്‍ന്ന്‌ ഇരുവരും ചേര്‍ന്ന്‌ തുരുതുരാ വെടിവെച്ചതോടെ എതിരാളി തെരുവിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കാല്‍തെറ്റിയതിനാല്‍ ഇയാള്‍ വഴിയില്‍ വീണു. തുടര്‍ന്ന്‌ ഇരയെ തൊട്ടടുത്ത്‌ കിട്ടിയ പെരസ്‌ ക്‌ളോസ്‌റേഞ്ചില്‍ വെടിവെച്ച്‌ കൊല്ലുകയായിരുന്നു.

സംഭവത്തിന്‌ ശേഷം രണ്ടംഗ സംഘം വന്ന ടാക്‌സിയില്‍ തന്നെ രക്ഷപ്പെടാന്‍ ശ്രമം നടത്തി. വെടിവെയ്‌പ്പ് തുടങ്ങിയപ്പോള്‍ തന്നെ സ്‌ഥലത്തുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ്‌ എത്തുകയും ഇരുവരേയും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. തന്റെ ഭാര്യയേയും മകളെയും അപമാനിക്കാന്‍ ശ്രമിച്ചതിന്‌ പകരം വീട്ടുകയായിരുന്നു താന്‍ ചെയ്തതെന്ന് ഇയാള്‍ പൊലീസിനു മൊഴി നല്‍കി. രണ്ടു പേരുടെയും കയ്യിലുണ്ടായിരുന്ന 9 എംഎം തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :