ജിഷ കൊലക്കേസ്: സഹോദരി ദീപ ഹിന്ദി സംസാരിക്കുമെന്ന് കടയുടമ, ദീപയുടെ മൊഴിയിൽ വൈരുദ്ധ്യമെന്ന് പൊലീസ്

നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ പതിമൂന്ന് ദിവസമായിട്ടും കാര്യമായ സൂചനകൾ ഒന്നും ലഭിക്കാതെ പൊലീസ്. അതേസമയം, ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാനറിയാമെന്ന് കടയുടമ മൊഴി നൽകി. ദീപ ജോലി

പെരുമ്പാവൂർ| aparna shaji| Last Updated: ചൊവ്വ, 10 മെയ് 2016 (15:13 IST)
നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ പതിമൂന്ന് ദിവസമായിട്ടും കാര്യമായ സൂചനകൾ ഒന്നും ലഭിക്കാതെ പൊലീസ്. അതേസമയം, ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി സംസാരിക്കാനറിയാമെന്ന് കടയുടമ മൊഴി നൽകി. ദീപ ജോലി ചെയ്തിരുന്ന സ്റ്റേഷനറി കടയുടമയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കടയിൽ വരുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് ദീപ ഹിന്ദിയിൽ ആശയവിനിമയം നടത്താറുണ്ടെന്നും കടയുടമ വ്യക്തമാക്കി. ഇന്നലെ ചോദ്യം ചെയ്യാനായി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന് മധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ദീപ പ്രതികരിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ദീപയെ ചോദ്യം ചെയ്തപ്പോൾ അന്യസംസ്ഥാനക്കാരനായ ഒരു സുഹൃത്തും തനിക്കില്ലെന്നും ദീപ പറഞ്ഞിരുന്നു. അതേസമയം, ദീപ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :