ജിഷ കൊലക്കേസ്: തന്നെ കസ്റ്റഡിയിൽ എടുത്തിട്ടില്ല, വിളിച്ച് കൊണ്ടുപോയത് ചില കാര്യങ്ങൾ ചോദിച്ചറിയാൻ മാത്രമെന്ന് സഹോദരി ദീപ

നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്നെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് സഹോദരി ദീപ. കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിച്ചറിയുന്നതിനാണ് തന്നെ അന്വേഷണ സംഘം വിളിച്ച് കൊണ്ടുപോയതെന്ന് ദീപ മാധ്യമങ്ങളോട് വ്യക്തമാക്കി.

കൊച്ചി| aparna shaji| Last Modified തിങ്കള്‍, 9 മെയ് 2016 (16:45 IST)
നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്നെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് സഹോദരി ദീപ. കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിച്ചറിയുന്നതിനാണ് തന്നെ അന്വേഷണ സംഘം വിളിച്ച് കൊണ്ടുപോയതെന്ന് ദീപ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്ന് കരുതുന്നെന്നും മാധ്യമങ്ങൾ തങ്ങളെ ഉപദ്രവിക്കരുതെന്നും ദീപ പറഞ്ഞു. ജിഷയുടെ അമ്മയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയില്‍ നിന്ന് ഇന്നുരാവിലെയാണ് ദീപയെ വനിതാ പൊലീസ് സംഘം വിളിച്ച്കൊണ്ട് പോയത്. ദീപയ്‌ക്ക് അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യത്തിൽ പൊലീസിന് സംശയമുള്ളതായാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസം ബംഗളുരുവില്‍ പിടിയിലായ അന്യസംസ്ഥാന തൊഴിലാളി ദീപയുടെ സുഹൃത്താണെന്നു പൊലീസിന് സൂചനയുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഇങ്ങനെയൊരാളെ അറിയില്ലെന്നും ഹിന്ദി അറിയില്ലെന്നുമാണ് ദീപ വ്യക്തമാക്കിയത്. അതേസമയം ജിഷയുടെ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് കേരളത്തിലുടനീളം നടക്കുന്നത്‌.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :