കൊച്ചി|
JOYS JOY|
Last Modified ബുധന്‍, 18 മെയ് 2016 (08:21 IST)
ജിഷ കൊലക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്നവരുടെ ഡി എന്‍ എ പരിശോധനാഫലം ഇന്ന് ലഭിക്കും. കേസില്‍ ഇത് നിര്‍ണായക വഴിത്തിരിവായിരിക്കും. കേസുമായി ബന്ധപ്പെട്ട് നിലവില്‍ കസ്റ്റഡിയിലുള്ള ബംഗാളി യുവാവടക്കം ആറുപേരുടെ ഉമിനീരും മറ്റുമാണ് പരിശോധനയ്ക്ക് അയച്ചത്.
തിരുവനന്തപുരത്തെ രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് പരിശോധന നടക്കുന്നത്.
ഡി എന്‍ എയും കസ്റ്റഡിയിലുള്ള ബംഗാളി യുവാവിന്റെ ഡി എന്‍ എയും പൊരുത്തപ്പെട്ടാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. മറിച്ചാണെങ്കില്‍, തുടര്‍ന്ന് ചോദ്യം ചെയ്യുന്നവരുടെ ഉമിനീരും മറ്റും ഡി എന്‍ എ പരിശോധനയ്ക്ക് അയയ്‌ക്കാനാണ് തീരുമാനമെന്ന് ആലുവ റൂറല്‍ എസ് പി യതീഷ്ചന്ദ്ര അറിയിച്ചു.
ഇതിനകം 200ഓളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇവരെ വീണ്ടും വിളിച്ചുവരുത്തി ഡി എന്‍ എ പരിശോധനക്ക് ആവശ്യമായ സാമ്പിള്‍ എടുക്കും.