ജിഷയുടെ കൊലപാതകം: പോളിംഗ് ബൂത്തിലേക്ക് മാര്‍ച്ച് നടത്തി

മൃഗീയമായി കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ കരുനാഗപ്പള്ളി നഗരസഭാ ഓഫീസിലെ പോളിംഗ് ബൂത്തിലേക്ക് മാര്‍ച്ച് നടത്തി

കരുനാഗപ്പള്ളി, ജിഷ, പെരുമ്പാവൂര്‍ karunagappalli, jisha, perumbavur
കരുനാഗപ്പള്ളി| Last Updated: ചൊവ്വ, 17 മെയ് 2016 (13:32 IST)
മൃഗീയമായി കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ കരുനാഗപ്പള്ളി നഗരസഭാ ഓഫീസിലെ പോളിംഗ് ബൂത്തിലേക്ക് മാര്‍ച്ച് നടത്തി. വോട്ടെടുപ്പ് ദിവസം രാവിലെ പതിനൊന്നേ മുക്കാലോടെയായിരുന്നു സംഘം മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചിനു നേതൃത്വം നല്‍കിയ ചവറ കെ.എം.എം.എല്‍ ജീവനക്കാരനായ ചവറ സ്വദേശി വസന്ത കുമാര്‍, ഇയാളുടെ മകന്‍ കൈലാസ് വസന്ത്, വടക്കും‍തല അന്‍വര്‍ഷാ മന്‍സിലില്‍ അക്ബര്‍, പന്മന തംബുരുവില്‍ കിരണ്‍ ബാബു, പന്മന സ്വദേശി നന്ദന്‍, ചവറ മടത്തില്‍ തെക്കന്‍ സ്വദേശി സജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജിഷയുടെ ഘാതകനെ അറസ്റ്റ് ചെയ്യണമെന്നും ജിഷയ്ക്ക് നീതി ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ട് പ്ലക്കാര്‍ഡ് ഏന്തി വായ് മൂടിക്കെട്ടിയായിരുന്നു സംഘം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

അറസ്റ്റിലായവരെ കൂടാതെ കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പു നടക്കുമ്പോള്‍ പോളിംഗ് ബൂത്തിന്‍റെ 200 മീറ്റര്‍ പരിധിയില്‍ ആളുകള്‍ കൂടരുത് എന്ന വിലക്ക്
ലംഘിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണു സൂചന.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...