ജിജി തോംസണ്‍ ചക്കിക്കൊത്ത ചങ്കരനെന്ന് കോടിയേരി

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 27 ഫെബ്രുവരി 2016 (16:03 IST)
ചക്കിക്കൊത്ത ചങ്കരനാണ് ജിജി തോംസണ്‍ എന്ന് സി പി എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഉമ്മന്‍ ചാണ്ടിക്ക് ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ക്ക് പ്രത്യുപകാരമായാണ് വിന്‍സന്‍ എം പോളിനെയും ജിജി തോംസണെയും ഉന്നതസ്ഥനങ്ങളില്‍ നിയമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

തിങ്കളാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന് മുഖ്യമന്തിയുടെ ഉപദേഷ്‌ടാവായി സ്ഥാനക്കയറ്റം നല്കിയിരുന്നു. സര്‍വ്വീസില്‍ നിന്നു വിരമിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേ ആയിരുന്നു ചീഫ് സെക്രട്ടറി ജിജി തോംസണ് ഉന്നതപദവിയില്‍ നിയമനം നല്കിയത്. കാബിനറ്റ് പദവിയോടെ ആയിരുന്നു നിയമനം.

ഫെബ്രുവരി 29നാണ് സര്‍വ്വീസില്‍ നിന്ന് ജിജി തോംസണ്‍ വിരമിക്കുന്നത്. ജിജി തോംസണ്‍ വിരമിക്കുന്ന പശ്ചാത്തലത്തില്‍ പി കെ മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :