വിന്‍സണ്‍ എം പോളിന് മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമനം‍; ബാര്‍കോഴ കേസിന്റെ പ്രത്യുപകാരമെന്ന് വിഎസ്

മുന്‍ ഡിജിപി വിന്‍സണ്‍ എം പോളിന് മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമനം.

തിരുവനന്തപുരം, ബാര്‍കോഴ, ഉമ്മന്‍ ചാണ്ടി, സിബി മാത്യൂസ് thiruvananthapuram, bar case, oommenchandi, sibi mathyus
തിരുവനന്തപുരം| Sajith| Last Modified വ്യാഴം, 25 ഫെബ്രുവരി 2016 (13:16 IST)
മുന്‍ ഡിജിപി വിന്‍സണ്‍ എം പോളിന് മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സമിതിയിള്‍ മറ്റുള്ള അംഗങ്ങള്‍. റോയ്‌സ് ചിറയില്‍, എബി കുര്യാക്കോസ്, അങ്കത്തില്‍ ജയകുമാര്‍, ജി ആര്‍ ദേവദാസ്, അബ്ദുള്‍ മജീദ് എന്നിവരെയും കമ്മീഷണര്‍മാരായി നിയമിച്ചു.

ബാര്‍കോഴ കേസിന്റെ പ്രത്യുപകാരമാണ് വിന്‍സണ്‍ എം പോളിന്റെ നിയമനമെന്ന് വിഎസ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോജിപ്പ് മറി കടന്നായിരുന്നു മൂന്നംഗ സമിതി നിയമനം നടത്തിയത്. കഴിഞ്ഞ ദിവസം സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്നപ്പോള്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി നല്‍കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പൊതുഭരണ സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും കമ്മിറ്റി യോഗം ചേര്‍ന്നത്.
269 അപേക്ഷകളായിരുന്നു പരിഗണനയ്ക്ക് വന്നത്.
ഏപ്രില്‍ 23ന് സിബി മാത്യൂസ് വിരമിക്കുന്ന ഒഴിവിലാണ് വിന്‍സണ്‍ എം പോള്‍ നിയമിതനാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :