സോളാര്‍ കേസ്: സരിതയുടെ ക്രോസ് വിസ്താരം തുടരുന്നു

സോളാര്‍, സരിത, ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ Solar, saritha, umman chandi, aaryadan
കൊച്ചി| Sajith| Last Updated: ബുധന്‍, 24 ഫെബ്രുവരി 2016 (12:33 IST)
സോളാര്‍ കേസില്‍ കുറ്റാരോപിതയായ എസ് നായരുടെ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നു. ആര്യാടന്‍ മുഹമ്മദിന് താന്‍ കോഴകൊടുത്തുവെന്ന കേസിലാണ് ഇപ്പോള്‍ ക്രോസ് വിസ്താരം നടക്കുന്നത്.

2011 ഡിസംബറിലായിരുന്നു മന്ത്രിക്ക് കോഴകൊടുക്കണമെന്ന് അദ്ദേഹത്തിന്റെ പി എ കേശവന്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് സരിത പറഞ്ഞു. 75 ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. അതിനു ശേഷം താന്‍ മന്ത്രിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം കൂടുതല്‍ തുക ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി. ആര്യാടന്റെ പി എയെ 2011 ജൂലായിലാണ് താന്‍ ആദ്യമായി കാണുന്നതെന്നും സരിത കോടതിയില്‍ പറഞ്ഞു. സോളാര്‍ കേസ് സംബന്ധിച്ച് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉച്ചക്ക് ശേഷം പുറത്തുവിടുമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ടല്ല താന്‍ സത്യങ്ങള്‍ വിളിച്ചു പറയുന്നതെന്നും സരിത മൊഴി നല്‍കി. പലരിലുമുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതു കൊണ്ടാണ് സത്യം പറയുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :