കൊച്ചി|
JOYS JOY|
Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (16:36 IST)
ജാര്‍ഖണ്ഡിലെ മാവോവാദി നേതാവ് കൊച്ചിയില്‍ പിടിയിലായി. മാവോ നേതാവ് ജിതേന്ദ്രയാണ് ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായത്. ഏരിയ കമാന്‍ഡന്റ് ആണ് ജിതേന്ദ്ര.
ഇയാള്‍ 2012 മുതല്‍ അങ്കമാലിയില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ജാര്‍ഖണ്ഡില്‍ വധശ്രമക്കേസിലും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രതിയാണ് ഇയാള്‍. യു എ പി എ ആക്ട് പ്രകാരം ജാര്‍ഖണ്ഡ് പൊലീസ് ഇയാള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ജിതേന്ദ്രയെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.