ജസ്‌ന തിരോധാനകേസ്: അന്വേഷണം സി‌ബിഐ‌ക്ക് വിട്ടു

അഭിറാം മനോഹർ| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (14:42 IST)
ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

അതേസമയം മനുഷ്യസാധ്യമായ എല്ലാ ഇടപെടലും കേസിൽ നടത്തിയതായി സംസ്ഥാന സർക്കാർ കോടതിയെ ധരിപ്പിച്ചു. മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :