ജേക്കബ് തോമസിന്റെ സ്ഥലം മാറ്റം: ഉത്തരവാദിത്തം മുഴുവനും തനിക്കാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| VISHNU N L| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (18:02 IST)
ഫയര്‍ഫോഴ്സ് തലവന്റെ സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്തവും തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രി ചെന്നിത്തലയ്ക്കും മന്റ്ഝ്രി അലിക്കും യാതൊരു പങ്കുമില്ലെന്നും ഇത് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജേക്കബ് തോമസിന്റെ പല നടപടികളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൈലിഫ്റ്റ് ഇല്ലാത്തതിന്റെര്‍ പേരില്‍ മൂന്ന് നിലയ്ക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നിഷേധിച്ചത്, അടുരിലെ ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തിന്റെ പിന്നാലെ ഇറക്കിയ സര്‍ക്കുലര്‍ എന്നിവ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസിന്റെ നടപടികള്‍ കാരണം പലസ്ഥലത്തും മരം വീണ് ഗതാഗതം തടസപ്പെട്ടപ്പോള്‍ സഹായത്തിനായി അഭ്യര്‍ഥിച്ചവര്‍ക്ക് മരം‌മുറിക്കല്‍ ഫയര്‍ ഫോര്‍സിന്റെ പണിയല്ലെന്നായിരുന്നു മറുപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ റയില്‍‌വേ സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കിടന്ന ആളെ രക്ഷിക്കാന്‍ ആംബുലന്‍സ് വിട്ട് നല്‍കാതിരുന്നത് ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള ആളെ വച്ചുകൊണ്ടിരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിസഭയുടെ വിഷയമല്ലാതിരുന്നിട്ടുകൂടി ഇത് ചര്‍ച്ചക്കെടുത്തതും തീരുമാനമെടുത്തതും. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഗവണ്മെന്റാണ് ഇത്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :