തിരുവനന്തപുരം|
Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (12:50 IST)
സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധവുമായി ഡിജിപി ജേക്കബ് തോമസ്. തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു.അഗ്നിശമനസേനയുടെ തലപ്പത്ത് നിന്ന് പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.
അനധികൃത ഫ്‌ളാറ്റുകളുടെ ലൈസന്‍സ് അപേക്ഷകള്‍ നേരത്തെ ജേക്കബ് തോമസ് നിരസിച്ചിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുവന്നത്. ഫ്‌ളാറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. സമ്മര്‍ദം ശക്തമായതോടെ അവധിയില്‍ പോകാന്‍ ഒരുങ്ങവെയാണ് പൊലീസ് ഹൗസിംഗ് സൊസൈറ്റി മേധാവി സ്ഥാനത്തേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം, ജേക്കബ് തോമസിനെ മാറ്റിയത് സാധാരണ നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥലംമാറ്റം ഫ്ളാറ്റ് ലോബികളുടെ സമ്മര്‍ദത്തിന് വഴങ്ങിയെന്ന് വി. എസ് ആരോപിച്ചു.