എനിക്ക് ജീവനില്‍ കൊതിയുണ്ട്, അതുകൊണ്ട് ഒന്നും മിണ്ടുന്നില്ല: ജയചന്ദ്രന്‍

കൊച്ചി| VISHNU.NL| Last Modified വ്യാഴം, 7 ഓഗസ്റ്റ് 2014 (17:42 IST)
തനിക്ക് ജീവനില്‍ കൊതിയുണ്ടെന്നും അതിനാലാണ് കേസിനേപ്പറ്റി കൂടുതലൊനും വെളിപെടുത്തത്തതെന്നും ബ്ലാക്ക്‌മെയില്‍ കേസ്‌ പ്രതി ജയചന്ദ്രന്‍. പലതും തുറന്നു പറയാന്‍ ആഗ്രഹമുണ്ട് എന്നാല്‍ ജീവനില്‍ കൊതിയുള്ളതുകൊണ്ട്‌ അതിനു മുതിരുന്നില്ല ജയചന്ദ്രന്‍ പറഞ്ഞു.

റിമാന്റ്‌ കാലാവധി പൂര്‍ത്തിയായതിനാല്‍ എറണാകുളം മജീസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോളാണ് ഇയാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. കേസില്‍ ജയചന്ദ്രന്‍ രഹസ്യ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടതിനേ തുടര്‍ന്ന് അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ജയചന്ദ്രന്റെ മൊഴി രേഖപ്പെടുത്തി.

പോലീസ്‌ കസ്‌റ്റഡിയില്‍ മര്‍ദ്ദനം നേരിടേണ്ടി വരുന്നതായി ജയചന്ദ്രന്‍ കഴിഞ്ഞ ദിവസം എറണാകുളം ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ പ്രത്യേക ഹര്‍ജിയില്‍ വ്യക്‌തമാക്കിയിരുന്നു. ഭരണകക്ഷിയിലെ ഗ്രൂപ്പ്‌ രാഷ്‌ട്രീയമാണ്‌ തന്നെ പ്രതിയാക്കിയതെന്നും ജയചന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. പോലീസ്‌ പിടിച്ചെടുത്ത ലാപ്‌ടോപ്പ്‌ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട്‌ പരിശോധിപ്പിക്കണമെന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :