തിരുവനന്തപുരം|
Last Updated:
ബുധന്‍, 6 ഓഗസ്റ്റ് 2014 (15:22 IST)
കൊച്ചി ബ്ളാക്കമെയിലിംഗ് കേസിലെ പ്രതികളായ ബിന്ധ്യാസ് തോമസിന്റെയും റുക്സാനയുടെയും ജാമ്യാപേക്ഷ നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി തള്ളി. വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യ പ്രേരണക്കേസിലാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് നേരത്തെ പോലീസും കോടതിയോടാവശ്യപ്പെട്ടിരുന്നു.കേസിലെ പ്രതിയായ ജയചന്ദ്രനെ ഈ മാസം 11ന് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്