1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Pocso case news

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ബന്ധുവായ എട്ടാം ക്ലാസുകാരനാണ് ഗര്‍ഭിണിയാക്കിയതെന്ന് പെണ്‍കുട്ടിയുടെ മൊഴി

Local News
ഇടുക്കിയില്‍ ഒമ്പതാം ക്ലാസുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ബന്ധുവായ എട്ടാം ക്ലാസുകാരനാണ് ഗര്‍ഭിണിയാക്കിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു.
 
അച്ഛനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. അവധിക്കാലത്ത് മാതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവായ എട്ടാം ക്ലാസുകാരനില്‍ നിന്ന് ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ജുവനൈന്‍ ഹോമിലേക്ക് മാറ്റും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി