തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 10 മാര്‍ച്ച് 2017 (14:08 IST)
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ. മുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലൂടെയാണ്
സിപിഐയുടെ
ഒളിയമ്പ്.
സദാചാര പൊലീസിങ്ങിന് അനുകൂലമായി കേരളത്തിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരെങ്കിലും അറിഞ്ഞോ അറിയാതെയോ നിലകൊള്ളുന്നു. ഇത് ഗവണ്‍മെന്റ് ഗൗരവത്തോടെ നോക്കിക്കാണണം. സദാചാര പൊലീസ് ചമയുന്നവര്‍ക്കെതിരെ മാതൃകാപരമായും കര്‍ക്കശമായും നേരിടാന്‍ സര്‍ക്കാര്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ ഇനിയും അറച്ചുനിന്നുകൂട എന്നും ജനയുഗം പറയുന്നു.
ഏത് സംഘടനയുടേയും പ്രത്യയശാസ്ത്രത്തിന്റേയും പേരിലായാലും സദാചാരത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവരെ
നിലയ്ക്ക് നിര്‍ത്തണമെന്നും
സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയലിലൂടെ വ്യക്തമാക്കുന്നുണ്ട്.