മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയോ? നേരറിയാന്‍ റഷ്യന്‍ അന്വേഷണം

മോസ്കോ| VISHNU N L| Last Modified വെള്ളി, 19 ജൂണ്‍ 2015 (18:27 IST)
ശീതയുദ്ധ കാലത്ത് റഷ്യയെ ( അന്നത്തെ സോവിയറ്റ് യൂണിയൻ ) ഞെട്ടിച്ചു കൊണ്ട് ബഹിരാകാശ ഗവേഷണങ്ങളില്‍ പാറിച്ചാ വമ്പന്‍ വിജയങ്ങളിലൊന്നാണ് ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയത് എന്നത്.
എന്നാല്‍ മനുഷ്യനെ ഇറക്കി ബഹിരാകാശ ശക്തികളില്‍ വെന്നിക്കൊടിപാറിച്ച അമേരിക്കയോടൊപ്പമെത്താന്‍ പിന്നീട് മറ്റ് രാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം അമേരിക്കയുടെ ചന്ദ്രയാത്ര വാസ്തവമാണൊ എന്ന് ദശകങ്ങള്‍ക്ക് ശേഷം അന്വേഷിക്കുന്നു.

1969
ജൂലൈ 21 ന്
നീൽ ആംസ്ട്രോംഗും എഡ്വിൻ ആൾഡ്രിനും അപ്പോളോ 11 എന്ന വാഹനത്തിൽ ചന്ദ്രനിൽ എത്തിയതായാണ് ശാസ്ത്ര ലോകം വിശ്വസിക്കുന്നത് . എന്നാൽ അതിന്റെ യഥാർത്ഥ വീഡിയോയും ചന്ദ്രനിൽ നിന്നെത്തിച്ച പാറക്കഷണങ്ങളും ഇപ്പോൾ ലഭ്യമല്ലെന്നാണ് ആരോപണം . ചാന്ദ്രയാത്രയുടെ യഥാർത്ഥ വീഡിയോ മറ്റ് രണ്ട് ലക്ഷത്തോളം വരുന്ന വീഡിയോകൾക്കൊപ്പം നശിപ്പിച്ച് കളഞ്ഞതായി 2009 ൽ പറഞ്ഞിരുന്നു .

ഈ വീഡിയോയേക്കുറിച്ചാണ് റഷ്യ അന്വേഷിക്കുന്നത്. ബഹിരാകാശ യാത്രകളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് വേണ്ടിയാണ് അന്വേഷണമെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും യഥാർത്ഥ ഉദ്ദേശ്യം അമേരിക്കയുടെ ചാന്ദ്രയാത്രയാണെന്നാണ് സൂചന. അമേരിക്ക ചന്ദ്രനിൽ പോയില്ലെന്ന് തങ്ങൾക്കഭിപ്രായമില്ലെന്ന് റഷ്യൻ വക്താവ് വ്ലാഡ്മിർ മാർകിൻ പറഞ്ഞു . എന്നാൽ മനുഷ്യ രാശിയുടെ സ്വത്തായ ആ വീഡിയോയും മറ്റ് വിവരങ്ങളും നഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ് . മാർകിൻ കൂട്ടിച്ചേർത്തു.

അമേരിക്ക ചന്ദ്രനിൽ കാലുകുത്തിയത് ലോകമെമ്പാടും വലിയ വാര്‍ത്തകള്‍ ഉണ്ടാക്കിയെങ്കിലും അതിനെ ചുട്ടിപ്പാറ്റി നിരവധി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് അമേരിക്ക ചന്ദ്രനില്‍ കാലുകുത്തിയിട്ടില്ല എന്ന് സ്ഥാപിക്കുന്ന വിവാദമായ അഭിപ്രായമാണ്. അന്നത്തെ സോവിയറ്റ് യൂണിയനും ഇത്തരം പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുണ്ട്.
ഇപ്പോള്‍ റഷ്യ നടത്തുന്ന പുതിയക്ക് നീക്കം പൊതുവെ തകര്‍ന്നിരിക്കുന്ന റഷ്യ-ന്‍ അമേരിക്ക ബന്ധം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :