തിരുവനന്തപുരം|
jibin|
Last Modified ശനി, 13 ജൂണ്‍ 2015 (12:02 IST)
ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കണ്‍സ്യുമര്‍ ഫെഡ് എംഡി ടോമിന്‍ തച്ചങ്കരി ഐപിഎസിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. ഈരാറ്റുപേട്ട മേലുകാവില്‍ പ്രവര്‍ത്തിക്കുന്ന മങ്കൊമ്പ് ഗ്രാനൈറ്റ്‌സുമായി ബന്ധപ്പെട്ട ഇടപാടിനെത്തുടര്‍ന്നാണ് തച്ചങ്കരിക്കെതിരെ അന്വേഷണം നടക്കാന്‍ കളമൊരുങ്ങുന്നത്.
ഈരാറ്റുപേട്ട മേലുകാവില്‍ പ്രവര്‍ത്തിക്കുന്ന മങ്കൊമ്പ് ഗ്രാനൈറ്റ്‌സ് എന്ന ക്വാറി ടോമിന്‍ തച്ചങ്കരിയുടെ ബിനാമി ഉടമസ്ഥതയിലുള്ള ക്വാറിയാണെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ഈ ക്വാറി നാലുപേര്‍ക്കായി 20 കോടി രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. മുന്‍കൂറായി എട്ടു കോടി രൂപയും തച്ചങ്കരിക്ക് നല്‍കി. എന്നാല്‍ ക്വാറിക്ക് പരിസ്ഥിതി വകുപ്പിന്റെയോ മലിനീകരണ ബോര്‍ഡിന്റെയോ അടക്കം യാതൊരു വിധ ലൈസന്‍സും ഇല്ലെന്ന് ബോധ്യപ്പെട്ട ഉടമകള്‍ പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും തച്ചങ്കരി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
തച്ചങ്കരിക്കെതിരായ പരാതി ലഭിച്ചതായും പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സിന് നിര്‍ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു.