തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (14:07 IST)
പശു വിവാദത്തില്‍ ആർഎസ്എസ് നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. പശു അമ്മയാണെങ്കിൽ മൂക്കുകയറിടുന്നത് എന്തിനാണ്. അമ്മയ്‌ക്ക് ആരെങ്കിലും മൂക്കുകയറിടമോ. ആർഎസ്എസിന്റെ യുക്തരഹിതമായ നിലപാടുകളെ ചെറുത്തു തോൽപ്പിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
പശു മാതാവാണെങ്കിൽ കാള ആർഎസ്എസുകാരുടെ അച്ഛനാണോയെന്നും കഴിഞ്ഞ ദിവസം വിഎസ് ചോദിച്ചിരുന്നു. യുക്തിരഹിതമായ കാര്യങ്ങൾ ഉന്നയിച്ച് ബിജെപിയും ആർഎസ്എസും ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും പശുവിനെ മുൻനിർത്തിയുള്ള പ്രചാരണം ഇതിന് ഉദാഹരണമാണെന്നും വിഎസ്
ഫ്ലാറ്റ് മാഫിയകളുടെ കൊള്ള പുറത്തു കൊണ്ടുവന്നതിന് ഡി.ജി.പി ജേക്കബ് തോമസിനെ സർക്കാർ ശിക്ഷിക്കുകയാണെന്നും
വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ വിശദീകരണം ചോദിക്കാനുള്ള സർക്കാർ തീരുമാനം ഇതിന്റെ ഭാഗമാണ്.
ബാർ കോഴ കേസിന്റെ അന്വേഷണത്തിൽ തനിക്ക് വൻസമ്മർദ്ദം ഉണ്ടെന്ന് പരസ്യമായി പറഞ്ഞ വിൻസൺ എം. പോളിനെതിരെ യാതൊരു നടപടിയും എടുക്കാതിരുന്ന സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.