1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. jacob thomas issues in pinarayi vijyan government

വിജിലന്‍സ് മേധാവി സ്ഥാനം ഒഴിയുമോ ? - നയം വ്യക്തമാക്കി ജേക്കബ് തോമസ്

കെഎം എബ്രഹാമിന്റെ വീട്ടിലെ പരിശോധന നടത്തിയതാര് ? - നയം വ്യക്തമാക്കി ജേക്കബ് തോമസ്

jacob thomas
വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജേക്കബ് തോമസ്. സ്ഥാനം ഒഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയതിന്റെ ലക്ഷ്യം അതായിരുന്നു. ആര്‍ക്കെങ്കിലും തന്നെ സംശയമുണ്ടെങ്കില്‍ വിജിലന്‍‌സ് മേധാവി സ്ഥാനത്ത് തുടരാനില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി

ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ വീട്ടിലെ പരിശോധന താനറിയാതെയാണ് നടന്നത്. പരിശോധന അറിഞ്ഞപ്പോള്‍ തന്നെ എബ്രഹാമിന്റെ ഭാര്യയെ വിളിക്കാന്‍ സന്നദ്ധനായി. കെഎം എബ്രഹാം സഹപ്രവര്‍ത്തകനും സുഹൃത്തുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

വിജിലന്‍സിന്റെ പ്രവര്‍ത്തനശൈലി മാറ്റുമെന്നും മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’യില്‍ ജേക്കബ് തോമസ് പറഞ്ഞു.
About Writer
jibin
അടുത്ത ലേഖനം
‘അസിസ്സറ്റഡ് കോമേഴ്സ്’ ​സ്റ്റോറുകളുമായി ഓൺലൈൻ വ്യാപരത്തിലെ ഭീമന്മാരായ ഫ്ളിപ്പ്കാർട്ട് !