സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം:| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (16:28 IST)
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്. മുഖ്യമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും പങ്കെടുത്ത ഫ്ളാറ്റുകാരുടെ യോഗം പലതവണ നടന്നെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇത് എന്തിന്റെ ലക്ഷണമാണെന്ന് അറിയില്ലെന്നും താനുമായി ബന്ധപ്പെട്ടല്ല ഇത്തരം യോഗങ്ങളെന്നും അദ്ദേഹം
മനോരമയോട് പറഞ്ഞു.

ഫയർഫോഴ്സ് മേധാവി സ്ഥാനത്ത് ആകെ രണ്ടര മാസമേ ഇരുന്നുള്ളൂ. ഈ കാലത്താണ് സംസ്ഥാനത്തുടനീളം 77 വൻകിട കെട്ടിടങ്ങൾ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാണ് നിർമിച്ചിരിക്കുന്നതെന്ന് വ്യക്തമായത് അദ്ദേഹം പറഞ്ഞു.രണ്ടു പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍
ടെക്നിക്കൽ കമ്മറ്റി രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തിലുള്ള 77 കെട്ടിടങ്ങളെ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ രണ്ടരമാസ കാലയളവിനുള്ളിൽ നിരവധി യോഗങ്ങൾ നടത്തിയതും തന്റെ സ്ഥാനമാറ്റവും തമ്മിൽ ബന്ധമുണ്ടെന്ന് ജേക്കബ് തോമസ് പറഞ്ഞു. പൊലീസ് കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ എംഡിയായി ചുമതലയേറ്റശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :