കുട്ടികളെ പരാജയപ്പെടുത്തി ഗുണമേന്മ വർധിപ്പിക്കുന്നത് സർക്കാർ നയമല്ല, പൊതു വിദ്യഭ്യാസ ഡയറക്ടറെ തള്ളി മന്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ഡിസം‌ബര്‍ 2023 (14:17 IST)
പത്താം ക്ലാസ് ഉള്‍പ്പടെയുള്ള മത്സരപരിക്ഷകളില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെ വിമര്‍ശനവുമായെത്തിയ പൊതുവിദ്യഭ്യാസ ഡയറക്ടറുടെ പരാമര്‍ശങ്ങള്‍ തള്ളി വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും കുട്ടികളെ പരാജയപ്പെടുത്തി ഗുണമേന്മ ഉയര്‍ത്തുക എന്നതല്ല സര്‍ക്കാര്‍ നയമെന്നും എല്ലാ കുട്ടികളെയും ഉള്‍ചേര്‍ത്ത് കൊണ്ടും ഉള്‍കൊണ്ടുകൊണ്ടും ഗുണമേന്മ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.

തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളില്‍ വിമര്‍ശനപരമായി വിദ്യഭ്യാസത്തെ എങ്ങനെ സമീപിക്കണമെന്ന് അഭിപ്രായം പറയുന്നതിനെ സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ല. കേരള വിദ്യഭ്യാസ മാതൃക പ്രകീര്‍ത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളില്‍ കേരളം മുന്നിലാണ്. യുനിസെഫിന്റെയടക്കം അഭിനന്ദനം ഏറ്റുവാങ്ങിയ കേരള മാതൃകയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് പൊതുവിദ്യഭ്യാസ വകുപ്പെന്നും മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :