അനുബന്ധ വാര്‍ത്തകള്‍
- മിഷോങ് ചുഴലിക്കാറ്റ്; ഒരുദിവസം മുഴുവന്‍ അടച്ചിട്ട് ചെന്നൈ വിമാനത്താവളം, മരണം എട്ട് കടന്നു
- ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- പി.ജി ആയുര്‍വേദ കോഴ്സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം: കുഞ്ഞിന്റെ മാതാവും സുഹൃത്തും കസ്റ്റഡിയില്‍
- സുരേഷ് ഗോപിയുടെ 'ഹൈവേ 2' ഉപേക്ഷിച്ചോ ?'ജോണി വാക്കര്‍ 2'നോട് മമ്മൂട്ടിക്കും ദുല്‍ഖറിനും താല്പര്യമില്ല, സംവിധായകന്‍ ജയരാജിന് പറയാനുള്ളത്
28ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബര്‍ ആറു മുതല്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബര്‍ ആറു മുതല്‍. ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിക്കും.
ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം സംവിധായകന്‍ ശ്യാമപ്രസാദ് മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസിനു ആദ്യപാസ് നല്‍കിക്കൊണ്ട് നിര്‍വഹിക്കും.
ചടങ്ങില്‍ ചലച്ചിത്രപ്രവര്‍ത്തകരും കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഉദ്ഘാടനച്ചടങ്ങിനുശേഷം ഡെലിഗേറ്റ് സെല്ലില്‍നിന്ന് പാസും ഫെസ്റ്റിവല്‍ കാറ്റലോഗും ഷെഡ്യൂളുമടങ്ങിയ കിറ്റ് കൈപ്പറ്റാവുന്നതാണ്.