ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്‌മെന്റ്: സൂത്രധാരന്‍ തൃക്കരിപ്പൂര്‍ സ്വദേശി അബ്‌ദുള്‍റഷീദെന്ന് സംശയം

ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്‌മെന്റ്: സൂത്രധാരന്‍ തൃക്കരിപ്പൂര്‍ സ്വദേശി അബ്‌ദുള്‍റഷീദെന്ന് സംശയം

കാസര്‍കോഡ്| JOYS JOY| Last Modified ഞായര്‍, 10 ജൂലൈ 2016 (10:27 IST)
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആള്‍ക്കാരെ റിക്രൂട്‌മെന്റ് ചെയ്തത് നാടുവിട്ട അബ്‌ദുള്‍ റഷീദും ഡോ ഇജാസുമാണെന്ന് സംശയം. പാലക്കാട് യാക്കരയിലുള്ള ഈസ, യഹ്യ എന്നിവരെ ഐ എസ്സിനായി ഇവരാണ് റിക്രൂട് ചെയ്തതെന്നാണ് സംശയിക്കുന്നത്. ഡോ ഇജാസ് അടക്കമുള്ളവര്‍ക്ക് ഖുറാന്‍ ക്ലാസ് നല്കിയത് അബ്‌ദുള്‍ റഷീദ് ആണ്.

ഗര്‍ഭിണിയായ ഭാര്യ, രണ്ടരവയസ്സുള്ള മകള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അബ്‌ദുള്‍ റഷീദും ഡോ ഇജാസും നാടുവിട്ടത്. ഡോ ഇജാസിന്റെ ഭാര്യ റിഫൈലയുടെ സഹപാഠിയാണ് ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷ. കാസര്‍കോട്ട് പൊയിനാച്ചിയിലെ സെഞ്ചുറി ഡെന്റല്‍ കോളജില്‍ സഹപാഠികളായിരുന്നു ഇവര്‍.

ഈസയും സഹോസരന്‍ യഹ്യയും ക്രിസ്തുമതത്തില്‍നിന്ന് ഒരു വര്‍ഷം മുമ്പാണ് പരിവര്‍ത്തനം ചെയ്തത്. യഹ്യ വിവാഹം ചെയ്തത് ക്രിസ്തുമതത്തില്‍ നിന്ന് മാറിയെത്തിയ മറിയം എന്ന മെറിനെ ആയിരുന്നു. ക്രിസ്തുമതത്തില്‍ നിന്നു മാറിയ സോണിയയാണ് ആയിഷയെന്ന പേരില്‍ അബ്‌ദുള്‍ റഷീദിന്റെ ഭാര്യയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :