അഗര്‍ത്തല|
JOYS JOY|
Last Modified വെള്ളി, 22 ഏപ്രില്‍ 2016 (15:56 IST)
സമാധാനത്തിന്റെ പാതയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ സന്ദേശത്തിന് ഇസ്ലാമിക് സ്റ്റേറ്റ് നല്കിയ മറുപടി കഴുത്തറുക്കുന്ന ചിത്രം. അഗര്‍ത്തലയില്‍ രവിശങ്കര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐ എസ് ഐ എസുമായി ഒരു സമാധാനചര്‍ച്ചയ്ക്ക് മുന്‍ കൈ എടുക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് സന്ദേശം അയച്ചു. എന്നാല്‍, കഴുത്തറുത്ത ഒരു മനുഷ്യന്റെ ശരീരമാണ് മറുപടിയായി ലഭിച്ചത്. ഇതോടെ, ഐ എസുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് അവസാനമായിരിക്കുകയാണ്” - രവിശങ്കര്‍ പറഞ്ഞു.
ഐ എസ് ഐ എസ് ഒരു സമാധാന ചര്‍ച്ചകളും ആഗ്രഹിക്കുന്നില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം
മാധ്യമങ്ങളോട് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ കാര്യത്തില്‍ സൈന്യം തന്നെ തീരുമാനമെടുക്കേണ്ടി വരുമെന്നും ശ്രീ ശ്രീ പറഞ്ഞു.
വടക്കു കിഴക്കന്‍ സംസ്ഥാനമായ ത്രിപുരയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടങ്ങുകയായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍. വടക്കു - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനെക്കുറിച്ചായിരുന്നു സംസ്ഥാനത്ത് നടത്തിയ സമ്മേളനങ്ങളിലെല്ലാം അദ്ദേഹം സംസാരിച്ചത്.