1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Islam believers celebrate Ramadan

ചെറിയ പെരുന്നാളിന്റെ പുണ്യം നുകര്‍ന്ന് ഇസ്ലാം മതവിശ്വാസികള്‍

ചെറിയ പെരുന്നാള്‍
ചെറിയ പെരുന്നാളിന്റെ പുണ്യം നുകര്‍ന്ന് ഇസ്ലാം മതവിശ്വാസികള്‍. വിശുദ്ധിയുടെ വഴികള്‍ തേടിയ റമദാനിലെ പകലിരവുകള്‍ക്ക് നിറഞ്ഞ മനസോടെയാണ് വിശ്വാസികള്‍ വിട ചൊല്ലിയത്. സല്‍കര്‍മങ്ങളുടെയും വ്രതത്തിന്റെയും ഒരു മാസമാണ് കടന്നു പോയത്. 
 
കേരളത്തിലെ വിവിധ മസ്ജിദുകളുടെ നേതൃത്വത്തില്‍ ഈദ്‌ഗാഹുകള്‍ നടന്നു.റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലിംകള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. കാലവര്‍ഷം കണക്കിലെടുത്ത് ഇന്ന് ചിലയിടങ്ങളില്‍ ഈദ്ഗാഹുകള്‍ നടന്നില്ല. പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.