കണ്ണൂർ|
aparna shaji|
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (17:45 IST)
കനകമലയിൽ
എൻ ഐ എ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡ് കേരളത്തെ ആകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഐ എസ് സംഘടനയുമായി ബന്ധമുള്ളവരെയാണ് എൻ ഐ എ റെയ്ഡിൽ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
ഐ എസിനായി യുദ്ധം ചെയ്തിരുന്നയാളാണ് പിടിയിലായ തൊടുപുഴ സ്വദേശി സുബ്‌ഹാനി. ഇറാഖിൽ യുദ്ധങ്ങൾ ചെയ്തിരുന്ന ഇയാൾ പിന്നീട് നാട്ടിലേക്ക് തിരികെ വരികയായിരുന്നു. ഐ എസിലേക്കുള്ള പ്രവേശനം മുതൽ പിടിയിലാകുന്നത് വരെയുള്ള കാര്യങ്ങൾ അവിശ്വസനീയമെന്ന് പൊലീസ്.
സമൂഹമാധ്യമങ്ങൾ വഴിയാണ് ഇയാൾ ഐഎസിലേക്ക് ആകൃഷ്ടനായത്. പോരാട്ടത്തിനിടെ സുഹൃത്തുക്കൾ മരിക്കുന്നതു കണ്ടാണ് സുബ്ഹാനി ഇറാഖിൽനിന്നു പോരുന്നത്. എന്നാൽ ഐ എസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് അപകടമാണെന്ന് മനസിലാക്കിയ സുബ്ഹാനി, ഇന്ത്യയിൽ ഐഎസിനു വേണ്ടി പ്രവർത്തിക്കാമെന്ന് മേധാവികൾക്ക് ഉറപ്പു നൽക്കുകയായിരുന്നു.
ഐ എസിനായി സ്ഫോടക വസ്തുക്കൾ ശേഖരിക്കാനൊരുങ്ങുകയായിരുന്നു ഇയാളെന്നും എൻ ഐ എ പറഞ്ഞു.