1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Strike, Politics, UDF, Police

സമരത്തിന്റെ പുതിയ മുഖം; യു ഡി എഫിന്റെ ആയുധം ചീമുട്ടയും കല്ലും, കയ്യോടെ പിടികൂടി പൊലീസ്

മഷിക്കുപ്പിക്ക് പുറമെ ചീമുട്ടയും; ഇത് സമരത്തിന്റെ പുതിയ മുഖം, കയ്യോടെ പിടികൂടി പൊലിസ്

സമരം
സമരത്തിന് പുതിയ ആയുധങ്ങളുമായി യു ഡി എഫ് യുവജനസംഘടനകൾ. സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് യു ഡി എഫിന്റെ യുവജന സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഭവം. പ്രവർത്തകർ സഞ്ചികളിലാക്കി കൊണ്ടുവന്ന കല്ലും ചീമുട്ടയും പൊലീസ് കണ്ടെത്തുകയായിരുന്നു. ഡി സി പി ശിവവിക്രം ആണ് സംഭവം കയ്യോടെ പിടികൂടിയത്. 
 
സമരത്തിന് ഇത്തരം മാർഗങ്ങൾ വേണ്ടെന്നും വേഗം തിരികെ പോകാനും ഡി സി പി സമരക്കാരോട് പറഞ്ഞു. കഴിഞ്ഞ ദിവസം കെ എസ് യു സമരത്തിൽ മഷിക്കുപ്പിയുമായി വന്നുവെന്ന ആരോപണം നില‌നിൽക്കവെയാണ് പുതിയ പരീക്ഷണം. പ്രതിപക്ഷ സമരത്തെ മഷിക്കുപ്പിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതോടെ കാര്യത്തിന് സോഷ്യം മീഡിയയിൽ പ്രചരണവും ലഭിച്ചിരുന്നു.
 
വരും ദിവസങ്ങളിൽ കല്ലും ചീമുട്ടയും ഒരു വിവാദമാകുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം, നിയമസഭാ കവാടത്തിൽ തുടരുന്ന യു ഡി എഫിന്റെ സമരം അവസാനിപ്പിച്ചു. മരം നടത്തിയ എംഎല്‍എമാര്‍ക്ക് വൈകീട്ട് രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കും. 
About Writer
aparna shaji
അടുത്ത ലേഖനം
ആകാശയാത്ര ആസ്വദിക്കാന്‍ അതിശയിപ്പിക്കുന്ന നിരക്കുമായി ജെറ്റ് എയര്‍വെയ്‌സ്